Latest Updates

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിച്ചു,  92 മിനിറ്റ് കൊണ്ട് തന്റെ ഏറ്റവും ചെറിയ പ്രസംഗത്തിലൂടെയായിരുന്നു ബജറ്റ് അവതരണം. മധ്യവര്‍ഗത്തിന്റെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ആശങ്കകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുവെന്ന് അവകാശപ്പെട്ട് പ്രതിപക്ഷം കേന്ദ്രത്തെ വിമര്‍ശിച്ചപ്പോള്‍, ഈ വര്‍ഷത്തെ ബജറ്റിന്റെ ശ്രദ്ധ ''പാവപ്പെട്ടവരുടെ ഉന്നമനമാണ്'' എന്നായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍

അതേസമയം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ദരിദ്രര്‍ക്കും ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്നതിനുമുള്ള ആശയങ്ങളോ നിര്‍ദേശങ്ങളോ ഇല്ലെന്ന് പ്രതിപക്ഷം. നികുതി നടപടികളില്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ഇത് ഇന്ത്യയിലെ ശമ്പളക്കാരോടും മധ്യവര്‍ഗത്തോടുമുള്ള വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇതൊരു പൊള്ളയായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തെ തോഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റില്‍ നടപടിയില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗര മേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ട സമയമാണിത്. ആ സമയത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ പ്രതിസന്ധി സ്വീകരിക്കാനുള്ള നടപടികള്‍ക്ക് പോലും ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice